Sunday, March 25, 2012

വിശേഷ ദിവസം ഏതുമാകട്ടെ..

പദ്മരാജന്‍ സിനിമയായ തൂവനത്തുംബികളില്‍ "മഴ" എന്ന പോലെ..
ഓരോരോ ജീവിതത്തിലും, സന്തോഷ സമയത്ത് എന്തെങ്കിലും ഒക്കെ പ്രത്യേകതകള്‍ കാണും..
ഞാന്‍ അങ്ങനെ ഒരു അവലോകനം നടത്തി..

ഇപ്പോഴല്ല ഇത് കുറെ മുമ്പ് നടത്തിയതിന്റെ റിസള്‍ട്ട്‌ ആണ്..
ഞാന്‍ അന്ന് കണ്ടെത്തിയ കാര്യങ്ങള്‍.. വളരെ രസകരമായിരുന്നു :)


എന്റെ ജീവിതത്തില്‍ സംഭവ ബഹുലമായ കാര്യങ്ങള്‍ നടന്നിട്ടുള്ളത്,
മാര്‍ച്ച്‌, ഏപ്രില്‍, മെയ്‌ മാസങ്ങള്‍ ആയിരുന്നു (ഇത്, ഇന്ന് വരെ..)
വളരെ യാദ്രിശ്ചികം മാത്രം ആവാം !! എന്നാലും അങ്ങനെ ആയിരുന്നു ..


1. 02-May-19XX - ഒരു മെയ്‌- -മാസ പുലരിയില്‍ ഏകദേശം 2.45 AM നു ഞാന്‍ ഭൂജാതനായി..

2. ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം- ഗള്‍ഫില്‍ പോകാന്‍ വിസ കിട്ടാതെ വിഷമിച്ചു നടന്ന അച്ഛന് വിസ കിട്ടി എന്നറിഞ്ഞത് ഒരു വിഷു തലേന്ന് ആയിരുന്നു.. അങ്ങനെ ഒരു സന്തോഷം..

3. XX-Apr/May-2005- പിന്നെ എനിക്കോര്‍മ്മ ഉള്ള നല്ല കാര്യമായ, ജോലി കിട്ടി എന്നറിഞ്ഞ ദിവസം - എന്റെ പിറന്നാള്‍ ദിവസം തന്നെ, ആയിരുന്നു അത്..
ഇന്നും ഓര്‍ക്കുന്നു ... അന്ന്ഞാനും അജീഷും, ലാബ്‌ പരീക്ഷ എഴുതി കൊണ്ടിരുന്നപ്പോള്‍ ആണ് ഈ വാര്‍ത്ത അറിഞ്ഞത്.. ഒരു മെയ്‌ മാസത്തില്‍ ജോലിക്ക് ജോയിന്‍ ചെയ്തു..

4. ഈ മെയ്‌ മാസത്തില്‍ തന്നെയായിരുക്കും ഞങ്ങള്‍ ഫുകുരൂസ് ആദ്യമായ് പരസ്പരം കണ്ടിട്ടുണ്ടാവുക... എന്റെ ക്ലോസ് ഫ്രണ്ട് സുകളെ കിട്ടിയ സു-മാസം.

5. 12-May-2007 - ആദ്യത്തെ വിദേശ സഞ്ചാരം, ഞാന്‍ ആദ്യമായ് ജപ്പാനില്‍ കാലു കുത്തി..

6. 19-Apr-2008 - എന്റെ അനിയത്തിയുടെ വിവാഹം..

7. XX-Apr-2009 - ആദ്യത്തെ വാഹനം, ഹോണ്ട ഷൈന്‍ ബൈക്ക്.. വാങ്ങി.

8. 11-Mar-2011 - ജീവിതത്തിലെ ആദ്യത്തെ എന്ന് വിശേഷിപ്പിക്കാവുന്ന ഭീകര ദിവസം.. ഭൂമി കുലുക്കം. (സംഭവ ബഹുലം)

9. 10-Mar-2012 - എന്റെ സ്വപ്നമായ സ്വിഫ്റ്റ് കാര്‍ സ്വന്തമാക്കി ..

10. 25-Mar-2012 - എന്തെങ്കിലും ഒക്കെ നടക്കും.

11. 13-May-2012 - ഞങ്ങടെ സ്വന്തം അക്കോട്ടിന്റെ കല്ല്യാണം.. :) ഇതും ഈ ഗണത്തില്‍ പെടുത്താം.

ഇങ്ങനെ പോകുന്നു വിശേഷങ്ങള്‍....:).... .....:)
എന്താ നിങ്ങള്‍ക്കും ഇല്ലേ ഇത് പോലെ ??

Monday, March 5, 2012

Kottakkal To Kazhakkoottam

ഇന്നലെ രാത്രി പതിനൊന്നു മണിക്ക് ആയുര്‍വേദ നഗരമായ കോട്ടക്കല്‍ ഇല്‍ നിന്നും പുറപ്പെട്ട ബസ്‌ യാത്ര ഇന്നു രാവിലെ അഞ്ചു മണിക്ക് IT ഉപഗ്രഹ നഗരമായ കഴക്കൂട്ടത്ത് എത്തി.
പാതി ഉറക്കോം ആയി ഇറങ്ങാന്‍ നോക്കുമ്പോ ബാഗ്‌ കാണാന്‍ ഇല്ല..

അതെ സ്ഥലത്ത് ദേ ഇരിക്കുന്നു വേറെ ഒരു ബാഗ്‌ !!!
ഒരുത്തന്‍ പണി തന്നു..
അവന്‍ ബാഗ്‌ മാറി എടുത്തോണ്ട് ആറ്റിങ്ങല്‍ എങ്ങാനും ഇറങ്ങിയിരിക്കുന്നു..

പണി പാളി!!!

വില പിടിപ്പുള്ള (അങ്ങനെ എല്ലാം ഒന്നും ഇല്ല..) എല്ലാ രേഖകളും അടങ്ങിയ ബാഗ്‌ !!!!..
അന്യരാജ്യത്തു പോകാനുള്ള അനുമതി പത്രം,
പത്താം തരം പരൂഷ പാസ്സായ സാക്ഷ്യപത്രം എന്നിങ്ങനെ എന്റെ സ്വന്തം ഉള്ളതെന്ന് അവകാശ പെടുന്ന എല്ലാം അതിനുള്ളില്‍ !!!

പണി കിട്ടാന്‍ വേറെ വല്ലോം വേണോ!

ഞാന്‍ പിന്നെ എടുത്ത ആളുടെ എന്നു തോന്നുന്ന ഒരു ബാഗ്‌ എടുത്തോണ്ട് ഇങ്ങു പോന്നു...
എനിക്കും വേണല്ലോ ഒരു പിടി വള്ളി.. ബാഗില്‍ എന്തേലും അഡ്രസ്‌ കാണാതിരിക്കില്ല...
ഭാഗ്യം!!! ദൈവം കടാക്ഷിച്ചു,

ബാഗ്‌ മുഴുവന്‍ തിരഞ്ഞിട്ടും ഒരു ഫോണ്‍ നമ്പര്‍ പോലും ഇല്ല..
പാവം അവന്റെ പേഴ്സ് പോലും ഈ ബാഗില്‍..
അതില്‍ നിന്നും അഡ്രസ്‌ കിട്ടി, ഒരു ജോയ് ഫ്രം നെടുമങ്ങാട്‌,
BSNL ടെലിഫോണ്‍ ഡയറക്ടറി തപ്പി, അവിടേം രക്ഷ ഇല്ല..

എന്റെ ബാഗ്‌ തപ്പിയ അവന്റെ അവസ്ഥേം ഇത് തന്നെ ആയിരക്കും ഇന്നു ഞാന്‍ ഓര്‍ത്തു... എല്ലാ ഡോകുമെന്റ്സും അതില്‍ ഉണ്ട്... ഫോണ്‍ നമ്പര്‍ ഒഴികെ..

കുറച്ചു കഴിഞ്ഞപ്പോള്‍ ഫോണ്‍ വന്നു ഫ്രം ബസ്‌ ഡ്രൈവര്‍, ആള് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ട്.. അങ്ങ് വന്നാല്‍ ബാഗ്‌ തരാം..
അവനോടു ഇങ്ങു വരാന്‍ പറയാന്‍ പറ്റിലല്ലോ..

അവനണേല്‍ ആരുടെയോ അടുത്തെന്ന് വാങ്ങിയ കാശ് കൊണ്ടാണ് തമ്പാനൂര്‍ വരെ എത്തിയിരിക്കുന്നെ...
അപ്പൊ തന്നെ തമ്പാനൂര്‍ പോയി ബാഗ്‌ മാറ്റി വാങ്ങി...

സന്തോഷം!!
എന്തോ വന്നത് ഇങ്ങനെ പോയി..
ആശ്വാസം!!

കാറല്‍ മാക്സ് പുണ്ണ്യളന്‍ കാത്തു..

Friday, October 7, 2011

തിരോന്തരം ടു കാടാമ്പുഴ (ഒരു ആന കഥ)

വ്യാഴാഴ്ച രാവിലെ 4.41 അനന്തപുരിയില്‍ നിന്ന് തുടങ്ങിയ കാര്‍ യാത്ര ബുദ്ധി മുട്ടുകളൊന്നും കൂടാതെ 12.30 PM ആയപ്പോള്‍ ഇടപ്പാളില്‍ എത്തി.
അത്രേം ദൂരം കാര്‍ ഡ്രൈവ് ചെയ്ത അജീഷ്നോട് യാത്ര പറഞ്ഞു ബസ്സ്‌ കേറാന്‍ സ്റ്റോപ്പ്‌ ലേക്ക് നടന്നു.
നല്ല വെയില്‍... നല്ല ചൂട്....

കോഴിക്കോടെക്കുള്ള ബസ്സില്‍ കയറി വെട്ടിച്ചിറ വരെ ടിക്കറ്റ്‌ എടുത്തു സീറ്റില്‍ ഒരു സൈഡില്‍ ഇരിപ്പായി..

കുറ്റിപ്പുറം പാലം എത്തിയപ്പോള്‍ ഒരു നല്ല കാഴ്ച!!

കുറച്ചകലെ ഒരു സുന്ദര ദൃശ്യം, പലതവണ മനസ്സില്‍ കണ്ടിട്ടുള്ള ആ ദൃശ്യം.!!


ഒരു ആനയെ കുളിപ്പിക്കുന്നു.
ആന വെള്ളത്തില്‍ മറിഞ്ഞു കിടക്കുന്നു.
കണ്ടാല്‍ അവന്‍ കുളി എന്ജോയ്‌ ചെയ്യണ പോലെ..
പെടുന്നനെ ഒരു ചിന്ത!!.. ഇനി ഇങ്ങനെ ഒരു അവസരം കിട്ടിയെന്നു വരില്ല...

കയ്യില്‍ ക്യാമറ ഉണ്ട്, ഒരു നല്ല ഫോട്ടോ എടുക്കണം.
പിന്നെ ഒന്നും നോക്കിയില്ല..
കുറ്റിപ്പുറം ബസ്‌ സ്റ്റാന്‍ഡില്‍ ഇറങ്ങി.
പോകണ പോക്കില്‍ ഒരു കിലോ ചെറിയ പഴവും വാങ്ങി ഒരു ഓട്ടോ പിടിച്ചു ആനയുടെ അടുത്തേക്ക്.
അവിടെ ചെന്ന് ആനക്ക് പഴം കൊടുത്തു. അവന്‍ അത് ആര്‍ത്തിയോടെ തിന്നു. അത് പകര്ത്താനായി ലെന്സോക്കെ പിടിപ്പിച്ചു, ഫോട്ടോ എടുപ്പ് തുടങ്ങി.
ആന എനിക്ക് വേണ്ടി പോസ് ചെയ്തു തന്നു..

ഹോ സമാധാനമായി...!! അങ്ങനെ ആ സ്വപനം സഫലമായി !!

ടിംഗ്!!
"എടൊ ഇറങ്ങാറായി. താന്‍ പറഞ്ഞ സ്ഥലമായി"
എന്ന കണ്ടുക്ടരുടെ ശബ്ദം കേട്ട് ഞാന്‍ ഉറക്കത്തീന്ന് ഉണര്‍ന്നു..ചാടി ഇറങ്ങി.