Friday, October 7, 2011

തിരോന്തരം ടു കാടാമ്പുഴ (ഒരു ആന കഥ)

വ്യാഴാഴ്ച രാവിലെ 4.41 അനന്തപുരിയില്‍ നിന്ന് തുടങ്ങിയ കാര്‍ യാത്ര ബുദ്ധി മുട്ടുകളൊന്നും കൂടാതെ 12.30 PM ആയപ്പോള്‍ ഇടപ്പാളില്‍ എത്തി.
അത്രേം ദൂരം കാര്‍ ഡ്രൈവ് ചെയ്ത അജീഷ്നോട് യാത്ര പറഞ്ഞു ബസ്സ്‌ കേറാന്‍ സ്റ്റോപ്പ്‌ ലേക്ക് നടന്നു.
നല്ല വെയില്‍... നല്ല ചൂട്....

കോഴിക്കോടെക്കുള്ള ബസ്സില്‍ കയറി വെട്ടിച്ചിറ വരെ ടിക്കറ്റ്‌ എടുത്തു സീറ്റില്‍ ഒരു സൈഡില്‍ ഇരിപ്പായി..

കുറ്റിപ്പുറം പാലം എത്തിയപ്പോള്‍ ഒരു നല്ല കാഴ്ച!!

കുറച്ചകലെ ഒരു സുന്ദര ദൃശ്യം, പലതവണ മനസ്സില്‍ കണ്ടിട്ടുള്ള ആ ദൃശ്യം.!!


ഒരു ആനയെ കുളിപ്പിക്കുന്നു.
ആന വെള്ളത്തില്‍ മറിഞ്ഞു കിടക്കുന്നു.
കണ്ടാല്‍ അവന്‍ കുളി എന്ജോയ്‌ ചെയ്യണ പോലെ..
പെടുന്നനെ ഒരു ചിന്ത!!.. ഇനി ഇങ്ങനെ ഒരു അവസരം കിട്ടിയെന്നു വരില്ല...

കയ്യില്‍ ക്യാമറ ഉണ്ട്, ഒരു നല്ല ഫോട്ടോ എടുക്കണം.
പിന്നെ ഒന്നും നോക്കിയില്ല..
കുറ്റിപ്പുറം ബസ്‌ സ്റ്റാന്‍ഡില്‍ ഇറങ്ങി.
പോകണ പോക്കില്‍ ഒരു കിലോ ചെറിയ പഴവും വാങ്ങി ഒരു ഓട്ടോ പിടിച്ചു ആനയുടെ അടുത്തേക്ക്.
അവിടെ ചെന്ന് ആനക്ക് പഴം കൊടുത്തു. അവന്‍ അത് ആര്‍ത്തിയോടെ തിന്നു. അത് പകര്ത്താനായി ലെന്സോക്കെ പിടിപ്പിച്ചു, ഫോട്ടോ എടുപ്പ് തുടങ്ങി.
ആന എനിക്ക് വേണ്ടി പോസ് ചെയ്തു തന്നു..

ഹോ സമാധാനമായി...!! അങ്ങനെ ആ സ്വപനം സഫലമായി !!

ടിംഗ്!!
"എടൊ ഇറങ്ങാറായി. താന്‍ പറഞ്ഞ സ്ഥലമായി"
എന്ന കണ്ടുക്ടരുടെ ശബ്ദം കേട്ട് ഞാന്‍ ഉറക്കത്തീന്ന് ഉണര്‍ന്നു..ചാടി ഇറങ്ങി.